Monday 18 November 2013

ഹർത്താൽ ഇറവറൻസ് ---ലേലം.



നേരാ പുണ്യാളാ, ഈപ്പച്ചൻ ഹർത്താൽ കാരണം പള്ളിക്കുടത്തിൽ പോയിട്ടില്ല... സാമൂഹിക സേവകൻ ആയിരുന്നു എന്റെ അപ്പൻ. കണ്മുൻപിൽ വെച്ച് നാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ച ബ്രണ്ടൻ സായിപ്പിന്നെ ഒറ്റ വെട്ടിനു രണ്ടു തുണ്ടമാക്കി എന്റെ അപ്പൻ ജയിലിൽ കേറുമ്പോൾ എനിക്ക് 9 വയസ്. വേറൊരു ഹർത്താൽ ദിവസം അപ്പനെ ജാമ്യത്തിൽ ദാ ഈ കയ് പിടിച്ചു ഇറക്കുമ്പോൾ അന്ന് ആ മാസത്തെ പത്താമത്തെ ഹർത്താലാ... ഒരു വിധത്തിൽ അപ്പനെ ഓട്ടോയിൽ വലിച്ചു കേറ്റി പാർട്ടി ഓഫീസിലേക് കൊണ്ടുപോകുമ്പോൾ, എന്റെ കണ്ണിന്റെ മുന്നില് ഇപ്പോളും കിടന്നു ഉരുളുവാ പുണ്യാളാ  റോഡിൽ നിരത്തിയ റബ്ബിളുകൾ, ദേ ഇത്രേം വലുത്... അന്ന് അപ്പന്റെ മുഖത്ത് നോക്കാതാ ഇത് പോലെ രാഷ്ട്രീയം കളിക്കുന്ന പുണ്യാളന്മാർ, പാർട്ടിയിൽ നിന്ന് ആട്ടി ഇറക്കിയത്- പോയി ജയിലിൽ കിടക്കാൻ പറഞ്ഞത്.. അന്യൻ വിയർക്കുന്ന കാശ് കൊണ്ട് വെള്ളോം അടിച്ചു ബീഫും തിന്നു, ബെൻസിലും, വോൽവോയിലും കയറി നടക്കുന്ന വെളുവെളുത്ത ഖദറിനോട്‌, അന്ന് തീർന്നതാ പുണ്യാളാ ഈ ബഹുമാനം. ഇപ്പോൾ എനിക്ക് അതിനോട് പുണ്യാളൻ ഇംഗ്ലീഷിൽ പറഞ്ഞ സാധനമാ.. ഇറവറൻസ്!!!!!!!!! 

No comments:

Post a Comment